
കൊല്ലം: വായനയിലൂടെ കുട്ടികൾക്ക് വലിയ ലോകങ്ങൾ കീഴടക്കാൻ സാധിക്കുമെന്ന് സാഹിത്യപ്രവർത്തക സംഗീത മധു. കുട്ടികൾക്ക് വായന തന്നെയാകണം ലഹരിയെന്നും സംഗീത മധു കൂട്ടിച്ചേർത്തു. ഏഷ്യാനെറ്റ് സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ ലിമിറ്റഡ് സംഘടിപ്പിച്ച ഏകദിന ശിൽപ്പശാല സമ്മർ ഫ്ലാഷ് 2025 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. ഏഷ്യാനെറ്റ് സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ ലിമിറ്റഡ് കൊല്ലം റീജിയണലിന്റെ നേതൃത്വത്തിൽ ജീവനക്കാരുടെ കുട്ടികൾക്കായാണ് ഏകദിന ശിൽപ്പശാല സംഘടിപ്പിച്ചത്.
ചടങ്ങിൽ ഏഷ്യാനെറ്റ് സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ ലിമിറ്റഡ് എച്ച്ആർ എവിപി അജയ് മോഹൻ അധ്യക്ഷനായിരുന്നു. ഏഷ്യാനെറ്റ് സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ ലിമിറ്റഡ് റീജിയണൽ എച്ച്ആർ മാനേജർ അനീഷ് പി.ജി, ഏഷ്യാനെറ്റ് സാറ്റലൈറ്റ് സാറ്റ്കോ ബിസിനസ് ഡവലപ്മെന്റ് മാനേജർമാരായ ഹരിമോഹൻ, ബിജിലാൽ, സോണൽ നെറ്റ് വർക്ക് ഹെഡ് ബിജു പി എസ്, സോണൽ നെറ്റ് വർക്ക് ഹെഡ് വിഷ്ണു പി എസ്, ആർസിഎസ് ജേഷു തുടങ്ങിയവർ പങ്കെടുത്തു.











